ഒരു പുലരിയായ്
മാറിപ്പോയെന്ന്
ആദ്യമാദ്യം
മനസിലായില്ല…
പൂക്കളും മഞ്ഞും കുളിരുമായ്
ദേഹമെല്ലാം
കുമളച്ച്പൊന്തിയത്
മനസ്സ്
സാവകാശം
തിരിച്ചറിവായ്
മുത്തുകോര്ത്തെടുത്തു…
പുഴയിലെയോളമായ്
ഞാന്‍
തുള്ളിനില്ക്കുന്നതു്
പൂമണമായ്
ഞാന്‍
സാവകാശം
വ്യാപിക്കുന്നതിനോടു
ചേര്‍ത്തുവച്ച്
മനസിലാക്കിത്തുടങ്ങി…
പറന്നകലുന്ന
പ്രാവിന്കൂട്ടമായ്
ദേഹം വിതറിമാഞ്ഞപ്പോള്
വെണ്മേഘത്തുണ്ടുകളായ്
ഞാന്‍തന്നെ ചിതറിക്കിടന്ന്
അവയ്ക്ക്
ആകാശമൊരുക്കി..
നിറവേറ്റപ്പെടുന്ന
വാഗ്ദാനങ്ങള്‍പോലെ
ഒരു മഞ്ഞുകണമായി
ഒരു പ്രകാശത്തുള്ളിയായി
കണ്ണുകളില്ലാത്ത സ്ഫിക നോട്ടമായ്
ഞാനീ പ്രപഞ്ചത്തെ
ഒപ്പിയെടുക്കാന്‍ തുടങ്ങി…….
Recent Comments