ഓണം കളഞ്ഞുപോയ –
യിടങ്ങളിലൂടെയൊ –
ന്നിക്കൊല്ലവും നടക്കണം.
വയറാന്തിയ
രാവുകൾക്കൊടുക്കം
തമ്പുരാൻകുന്നിൽനിന്ന്
വല്ല്യമ്മ കൊണ്ടെത്തരുന്ന
അവിട്ടക്കഞ്ഞിയി –
ലനിയത്തിക്കുട്ടികൾ
വറ്റുതിരഞ്ഞ ഇടവഴിയിലൂടെ
നടന്നുനടന്ന്..
കണ്ണീരുപ്പുവിതറി
ചെമ്പരത്തിപ്പൂക്കൾകൊണ്ടവർ
മുറ്റത്തിട്ട പൂക്കളംകണ്ട്
വിശപ്പുതിന്ന്…
ചാണകത്തിണ്ണയി –
ലൊരല്പനേരമൊന്നിരിക്കണം…
ചുടലക്കാട്ടിൽനിന്നച്ഛനും
തെക്കേപ്പറമ്പിലെ
മാവിൻകൊമ്പത്തുനിന്നമ്മയു –
മിറങ്ങിവരുന്നതും കാത്ത്.
Recent Comments