മധ്യപ്രദേശിലെ ജബല്പൂരില് 45കാരിയെ ഭര്‍ത്താവ് മഴുകൊണ്ടു വെട്ടി കൊലപ്പെടുത്തി.വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ബാര്ബതി ഗ്രാമത്തിലാണ് സംഭവം നടന്നത്.അശോക് ചക്രവര്‍ത്തി എന്നയാള്‍ ഭാര്യ രജനിയെ മഴുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.രജനിക്ക് മാതാപിതാക്കളെ കാണാന്‍ പോകണം എന്നു പറഞ്ഞ് തുടങ്ങിയ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നു. മഴുകൊണ്ടു പലതവണ ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. സിറ്റി പൊലീസ് സൂപ്രണ്ട് രവി ചൗഹാന് പറഞ്ഞു. അശോക് ചക്രവര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കു മേല്‍ 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

Recent Comments