ൻലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് വീണ് രണ്ട് സൈനികർ മരിച്ചു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. തെക്കൻ സിയാച്ചിനിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കിടെ സിയാച്ചിനിൽ ഇത് രണ്ടാം തവണയാണ് മഞ്ഞിടിച്ചിൽ ഉണ്ടാകുന്നത്. നവംബർ 18ന് ഉണ്ടായ മഞ്ഞിടിച്ചിലിൽ നാല് സൈനികർ ഉൾപ്പെടെ ആറ് പേർ മരിച്ചിരുന്നു.
1984-ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്.
Recent Comments