ഐസ്എല്ലില്‍ രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും വൈകിട്ട് 7 :30നു നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവയുമായിട്ടാകും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. അതോടൊപ്പം തന്നെ പരുക്കും അച്ചടക്കനടപടിയും കാരണം പ്രമുഖരില്ലാതെയാകും ഇരു ടീമുകളും കൊച്ചിയിൽ മത്സരിക്കുക.
ഇത് വരെ നടന്ന അഞ്ചു മത്സരങ്ങളില്‍ ഒരു ജയവും,സമനിലയും തോൽവിയുമായി ഒന്‍പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനു ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. രണ്ടു ജയവും,രണ്ടു തോൽവിയും,ഒരു സമനിലയുമായി അഞ്ചാം സ്ഥാനത്താണ് എഫ് സി ഗോവ. ഗോവയ്ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് മസിജഡോനിയൻ താരം വ്ളാറ്റ്കോ ഡ്രൊബേരോ പറഞ്ഞു.

Recent Comments